Latest NewsInternational

പുല്‍വാമ ആക്രമണം: തെളിവു വേണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണം നടത്തിത് പാക്കിസ്ഥാനാണെന്നുള്ളതിന് എന്ത് തെളിവാണുള്ളതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിശ്വസനീയമായ തെളിവുകള്‍ നല്‍കിയാല്‍ നടപടിയെടുക്കാമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരിലെ അശാന്തിക്ക് ഉത്തരവാദി പാക്കിസ്ഥാനല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വിവേകത്തോടെ പെരുമാറണമെന്നും അടിച്ചാല്‍ തിരിച്ചടിക്കുിമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

തുടക്കം മുതലേ ഇന്ത്യന്‍ നേതാക്കള്‍ പാക്കിസ്ഥാനെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഒരു തെളിവുകളുടെ ഇല്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുല്‍വാമ ആക്രമണിത്തിനു ശേഷം ഇതാദ്യമായാണ് പാക് പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരിക്കുന്നത്.

അതേസമയം പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഭീകരര്‍ക്ക് ഇന്ത്യന്‍ സൈന്യം അന്ത്യശാസനം നല്‍കി . കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കുമെന്ന് സെനിക മേധാവികള്‍ അറിയിച്ചു. കശ്മീരിലെ ഭീകരവാദികള്‍ ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും, ഇത് അവസാന മുന്നറിയിപ്പാണെന്നും ലഫ്.ജനറല്‍ കെ.ജെ.എസ് ധില്ലന്‍ അറിയിച്ചു. ഭീകരര്‍ ഒന്നുങ്കില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button