തിരുവനന്തപുരം: പോലീസ് കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കുന്നതിലെ നിയമവകുപ്പിന്‍റെ വിയോജന കുറിപ്പ് സർക്കാർ തള്ളി.കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനായുള്ള ഡിജിപിയുടെ റിപ്പോർട്ട് പരിഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് സർക്കാർ.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. 2011 സെൻസസ് അനുസരിച്ച് തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ ജനസംഖ്യ 10 ലക്ഷം കഴിയാത്തതിനാല്‍ കമ്മീഷണറേറ്റ് സ്ഥാപിക്കാൻ നിയമ തടസമുണ്ടെന്നായിരുന്നു നിയമസെക്രട്ടറിയുടെ റിപ്പോർട്ട്.
റിപ്പോർട്ടിലെ വസ്തുകള്‍ തള്ളികൊണ്ട് ഡിജിപി മുഖ്യമന്ത്രിക്ക് വീണ്ടും റിപ്പോർട്ട് നൽകിയിരുന്നു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ കമ്മീഷണറേറ്റ് സ്ഥാപിക്കാൻ 2013 സർക്കാർ ഉത്തരവിറക്കിയതാണ്. അന്നു തന്നെ 10 ലക്ഷം ജനസംഖ്യ രണ്ടു നഗരങ്ങളിലും കഴിഞ്ഞിരുന്നു. മെട്രോ നഗരമായി വിജ്ഞാപനം ചെയ്യാനായി നഗരപരിധിയിലേക്ക് കൂടുതൽ സ്റ്റേഷനുകള്‍ കൂട്ടിചേർക്കാനും നിയമപരമായി കഴിയുമെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്.
Post Your Comments