കാസര്‍ഗോഡ്: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പരാതിയില്‍ കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ എം എ ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് വിദ്യാര്‍ത്ഥിയും ആന്ധ്രാ സ്വദേശിയുമായ അവ്ലാ രാമുവിനെതിരെയാണ് ബേക്കല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.
പുല്‍വാമ ആക്രമണത്തിനു ശേഷം പാകിസ്ഥാന് ജയ് വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ കര്‍ണ്ണാടകയില്‍ അധ്യാപികയെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കര്‍ണ്ണാടകയില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥിയും പാകിസ്ഥാന് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സുരക്ഷാ സേനയെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോളജ് അധ്യാപികയെ സസ്പെന്റ് ചെയ്തിരിന്നു.
Post Your Comments