ന്യൂഡല്‍ഹി : മോഷണം തടയാന്‍ വാഹനങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത അലാം അല്ലെങ്കില്‍ താക്കോലുകള്‍ ജമ്മു കശ്മീരില്‍ ബോംബ് സ്‌ഫോടനത്തിനായി ഭീകരര്‍ ഉപയോഗിക്കുന്നതു വര്‍ധിക്കുന്നു. പുല്‍വാമയിലെ ചാവേര്‍ സ്‌ഫോടനത്തിലും ഈ സാധ്യത സംശയിക്കുന്നു.
>ഉഗ്രസ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു പ്രാദേശികമായി നിര്‍മിക്കുന്ന ബോംബുകള്‍ (ഐഇഡി) പൊട്ടിക്കാന്‍ വിദൂര നിയന്ത്രിത സംവിധാനം ഭീകരര്‍ ഉപയോഗിച്ചു തുടങ്ങിയത് കഴിഞ്ഞവര്‍ഷം മുതലാണെന്നും ജമ്മു കശ്മീരിലെ ഇന്റിലിജന്‍സ്, സുരക്ഷാ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനായി മൊബൈല്‍ ഫോണ്‍, വോക്കിടോക്കി സെറ്റ്, ഇരുചക്ര, നാലു ചക്ര വാഹനങ്ങളില്‍ മോഷണം തടയാന്‍ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത താക്കോലുകള്‍ തുടങ്ങിയവയാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. ഇവ വിപണിയില്‍ സുലഭമാണ്. മാവോയിസ്റ്റുകള്‍ ഈ രീതി നേരത്തേ മുതല്‍ പ്രയോഗിക്കുന്നുണ്ട്.
പുല്‍വാമയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെ ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്. ആര്‍ഡിഎക്‌സ് അടക്കമുള്ള സ്‌ഫോടകവസ്തുക്കള്‍ യഥാസമയം പൊട്ടിത്തെറിക്കാന്‍ കാര്‍, ബൈക്ക് റിമോട്ട് കണ്‍ട്രോള്‍ കീയാകും ഉപയോഗിച്ചിരിക്കുകയെന്നും റിപ്പോര്‍ട്ട് അനുമാനിക്കുന്നു
Post Your Comments