ഡല്‍ഹി: എയര്‍സെല്‍- മാക്സിസ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹി കോടതി മാര്‍ച്ച് 8 വരെ നീട്ടി. ശാരദ ചിട്ടി തട്ടിപ്പു കേസില്‍ ചിദംബരത്തിന്റെ ഭാര്യ നളിനിയെ 6 ആഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് സിബിഐക്ക് കൊല്‍ക്കത്ത ഹൈക്കോടതിയും നിര്‍ദേശം നല്‍കി.
സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് മാര്‍ച്ച് 5, 6, 7, 12 തീയതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്‍പില്‍ ചോദ്യം ചെയ്യലിനായി കാര്‍ത്തി ചിദംബരം ഹാജരാകുന്ന സാഹചര്യത്തിലാണ് അറസ്റ്റ് നീട്ടിയത്.ശാരദ കമ്പനിക്കു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ നളിനി 1.3 കോടി രൂപ ഫീസ് വാങ്ങിയെന്നാണു കേസ്.
Post Your Comments