KeralaLatest News

‘കടുപ്പത്തിലൊന്നും പറഞ്ഞുകളയരുത്. ക്രിപിഎം ന്റെ ആപ്പീസ് പൂട്ടിപ്പോവും’ : കോടിയേരിയുടെ പ്രസ്താവനയ്ക്ക് പരിഹാസവുമായി വി.ടി ബല്‍റാം എംഎല്‍എ

പാലക്കാട് : കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികളായവരെ പാര്‍ട്ടി പുറത്താക്കുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവനയ്ക്ക് പരിഹാസ്യവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം എംഎല്‍എ. അക്രമികള്‍ക്കൊപ്പം പാര്‍ട്ടിയില്ലായെന്ന കോടിയേരി പറഞ്ഞ പേപ്പര്‍ കട്ടിംഗും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു ബല്‍റാമിന്റെ പരിഹാസം. അങ്ങനെ കടുപ്പത്തിലൊന്നും പറഞ്ഞുകളയരുത്. തിരിച്ച് പാര്‍ട്ടിക്കൊപ്പം തങ്ങളില്ലെന്ന് അക്രമികള്‍ കൂടി പറഞ്ഞാല്‍ #ക്രിപിഎം ന്റെ ആപ്പീസ് പൂട്ടിപ്പോവും.-ബല്‍റാം പോസ്റ്റില്‍ പറയുന്നു.

https://www.facebook.com/photo.php?fbid=10156437788179139&set=a.10150384522089139&type=3

 

കാസര്‍കോട് കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്നായിരുന്നു കോടിയേരിയുടെ വാക്കുകള്‍. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി വച്ച് പൊറുപ്പിക്കില്ലെന്നും കോടിയേരി അറിയിച്ചു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം കാസര്‍കോട് കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ എന്നു കരുതുന്ന സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലായ ഏഴു പ്രതികളേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കേസില്‍ ഇന്നു തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ സൂചന.

കേരളത്തിലെ ഭീകരസംഘടനയാണ് സിപിഎമ്മെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ പൊലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയുടെ അറിവോടും സമ്മതത്തോടും കൂടി പരിശീലനം ലഭിച്ചവരാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചു.സി.പി.എമ്മിന് ഡമ്മി പ്രതികളെ ഇറക്കുന്ന ശീലമുണ്ട്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button