ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച ടോയ്‌ലറ്റ് പേപ്പര്‍ ഏതാണെന്ന ചോദ്യത്തിന് ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നത് പാകിസ്ഥാൻ പതാകയാണെന്ന വാർത്തകളോട് പ്രതികരണവുമായി ഗൂഗിൾ. പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ വര്‍ഷം വന്ന മീം (meme) ആണെന്ന് ഗൂഗിള്‍ വ്യക്തമാക്കി. പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ബെസ്റ്റ് ടോയ്‌ലറ്റ് പേപ്പര്‍ ഇന്‍ ദി വേള്‍ഡ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ പാകിസ്ഥാന്റെ പതാകയുടെ ചിത്രങ്ങളാണ് കാണിക്കുന്നതെന്ന ചിത്രങ്ങള്‍ പ്രചരിച്ചത്.
ഗൂഗിള്‍ സെര്‍ച്ചില്‍ ഇപ്പോള്‍ കാണുന്നത് ഈ സംഭവത്തെ കുറിച്ചുള്ള വിവിധ വെബ്‌സൈറ്റുകളില്‍ നല്‍കിയ വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയ ചിത്രങ്ങളാണ്. ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വരുന്നതും, Feku, Pappu എന്നിവ സെര്‍ച്ച് ചെയ്യുമ്പോള്‍ നരേന്ദ്രമോദിയുടെയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടേയും ചിത്രം വരുന്നതിനും ഗൂഗിൾ മുൻപും പഴി കേട്ടിരുന്നു.
Post Your Comments