Latest NewsIndia

കശ്മീര്‍ ഭീകരാക്രണം: ഇനി മുന്നറിയിപ്പില്ലെന്ന് സൈന്യം

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഭീകരര്‍ക്ക് അന്ത്യശാസനം നല്‍കി സൈന്യം. കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കുമെന്ന് സെനിക മേധാവികള്‍ അറിയിച്ചു. കശ്മീരിലെ ഭീകരവാദികള്‍ ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും, ഇത് അവസാന മുന്നറിയിപ്പാണെന്നും ലഫ്.ജനറല്‍ കെ.ജെ.എസ് ധില്ലന്‍ അറിയിച്ചു. ഭീകരര്‍ ഒന്നുങ്കില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും, ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, ജമ്മുകശ്മീരില്‍ ഇനി ആരെങ്കിലും തോക്ക് എടുത്താല്‍ അവരെ കൊല്ലുക തന്നെ ചെയ്യും. കുടുബത്തിലെ ്ര്രപിയപ്പെട്ടവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരോട് തോക്ക് താഴെ വെച്ച് കീഴടങ്ങാന്‍ പറയണം, അല്ലാത്ത പക്ഷം സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഇനിയൊരു ദയയും ഉണ്ടാകില്ലില്ലെന്നും സൈനിക മേധാവി കെ ജെ എസ് ദിലോന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button