
വള്ളിക്കാവ്: ഫെബ്രുവരി പതിനാലിന് ശ്രീനഗറിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു പുൽകിയ 40 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. രാജ്യത്തെ സംരക്ഷിക്കാനുള്ള ധര്‍മ്മനിര്‍വ്വഹണത്തിനിടയില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളോടൊപ്പം നില്‍ക്കുകയെന്നത് നമ്മുടെ ധര്‍മ്മമാണ്.
അവരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടുമൊപ്പം ചേര്‍ന്നുകൊണ്ട്, ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനും അമ്മ ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ ഭാരതയാത്രയുടെ ഭാഗമായി മൈസൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ, വഴിയരികിലുള്ള ഇടവേളയില്‍ സംസാരിക്കവേയാണ് മാതാ അമൃതാനന്ദമയി ഇക്കാര്യം അറിയിച്ചത്.
Post Your Comments