ചിത്രീകരണം തുടങ്ങാനിരിക്കുന്ന ‘വൈറല്‍ 2019’ എന്ന സിനിമയുടെ ഓഡിഷന്‍ ചരിത്രത്തിന്റെ ഭാഗമാവുന്നു. വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും മാത്രമായി പ്രത്യേകം ഓഡിഷന്‍ നടത്തിയാണ് സിനിമ ചരിത്രത്തിന്റെ ഭാഗമാവുന്നത്. ഇന്ത്യയില്‍ തന്നെ ട്രാന്‍ജന്‍ഡ്‌ഴ്‌സിന് വേണ്ടി നടത്തുന്ന ആദ്യ ഓഡിഷനാണിത്.
നിര്‍മാണ രീതിയിലെ വ്യത്യസ്തത കൊണ്ട് വൈറല്‍ 2019 നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. ഓഡിഷന് ശേഷം ഫേസ്ബുക്കിലൂടെ നടത്തിയ ജനകീയ വോട്ടെടുപ്പിലൂടെയാണ് സിനിമയുടെ സംവിധായകര്‍, തിരക്കഥാകൃത്ത്, ഗായകര്‍ എന്നിവരെ തെരഞ്ഞെടുത്തത്. ഇന്നലെ എറണാകുളം ഐ.എം.എ ഹാളിലാണ് ട്രാന്‍ജന്‍ഡേഴ്‌സിനും വനിതകള്‍ക്കും മാത്രമായി ഓഡിഷന്‍ നടന്നത്.
പലപ്പേഴും അരികുവല്‍ക്കരിക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വ്യത്യസ്ത അനുഭവമായിരുന്നു ഇന്നലെ നടന്ന ഓഡിഷന്‍. വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഓഡിഷനില്‍ പങ്കെടുക്കാനെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ ഹനാന്‍, പ്രണവ്, ചന്ദ്രലേഖ, അഭിജിത്ത് എന്നിവരും സിനിമയുടെ ഭാഗമാവുന്നുണ്ട്.
Post Your Comments