അതിരപ്പിള്ളി: പ്രളയത്തിനുശേഷം വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകി അതിരപ്പിള്ളി മേഖലയില്‍ വിദ്യാര്‍ഥികളുടെ തിരക്കേറുന്നു. ശനിയാഴ്ച മാത്രം അതിരപ്പിള്ളി വിനോദസഞ്ചാരമേഖല സന്ദര്‍ശിച്ചത് രണ്ടായിരത്തിലേറെ പേരാണ്. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. തുമ്പൂര്‍മുഴി ശലഭോദ്യാനത്തില്‍ ശനിയാഴ്ച എത്തിയത് 1800-ലേറെ പേരാണ് ഇതില്‍ ആയിരത്തി അഞ്ഞൂറും വിദ്യാര്‍ഥികളായിരുന്നു.ജില്ലയിലെയും സമീപ ജില്ലകളിലെയും സ്‌കൂളുകളില്‍നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വിനോദയാത്രയ്ക്കും പഠനയാത്രകള്‍ക്കുമായി അതിരപ്പിള്ളി വിനോദസഞ്ചാരമേഖല സന്ദര്‍ശിക്കുന്നത്. തുമ്പൂര്‍മുഴി ഉദ്യാനവും അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരങ്ങളും കാനനയാത്രയും പുഴയിലെ കാഴ്ചകളും ആസ്വദിക്കാനായി നിരവധി സഞ്ചാരികളും അതിരപ്പിള്ളി മേഖലയിലെത്തുന്നു.
തുമ്പൂര്‍മുഴിയിലെ പ്രധാന ആകര്‍ഷണമായ, ചാലക്കുടിപ്പുഴയ്ക്ക് കുറുകേയുള്ള തൂക്കുപാലത്തില്‍ സഞ്ചാരികളുടെ തിരക്കായിരുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന വിദേശികളുടെയും ഇതരസംസ്ഥാനക്കാരുടെയും എണ്ണവും കൂടിയിട്ടുണ്ട്. പരീക്ഷക്കാലം എത്താറായതോടെ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളുടെ തിരക്ക് വളരെ കൂടിയിട്ടുണ്ട്. അതിരപ്പിള്ളി മേഖലയിലെ വാട്ടര്‍ തീം പാര്‍ക്കുകളും ഊഞ്ഞാല്‍ പാര്‍ക്കും വിദ്യാര്‍ഥികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.
Post Your Comments