NewsIndia

ഫെബ്രുവരി 14 രാജ്യത്തിന് ഇരുണ്ട ദിനമെന്ന് സാനിയ മിര്‍സ

 

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം രാജ്യത്തിനേറ്റ കനത്ത മുറിവാണെന്ന് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ദൗര്‍ഭാഗ്യകരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണ അര്‍പ്പിക്കുന്നതായി പറഞ്ഞ സാനിയ മിര്‍സ, രാജ്യത്തിനായി വീരമൃത്യു വരിച്ച ആ പോരാളികളാണ് യഥാര്‍ഥ ഹീറോകളെന്നും കുറിച്ചു.

പുല്‍വാമില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍, സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്നു സൈനിക വാഹനവ്യൂഹം.

ഭീകരാക്രമണം എല്ലാവരിലും നടുക്കമുണ്ടാക്കുന്നതാണ്. എന്നാല്‍ അതിനേ പറ്റി സമൂഹ മാധ്യമങ്ങളില്‍ വന്ന് പ്രതികരിക്കാത്തവരെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സാനിയ പറഞ്ഞു. ഫെബ്രുവരി 14 ഒരിക്കലും മറക്കാവാത്ത ഞെട്ടലാണുണ്ടാക്കിയത്. എന്നാല്‍, ഭീകരാക്രമണത്തിനെതിരെ എല്ലാവരും സോഷ്യല്‍ മീഡിയകളില്‍ പോയി പ്രതികരിക്കണമെന്നും, അങ്ങനെ ചെയ്യാത്തവരെല്ലാം ഇതിനെ അനുകൂലിക്കുന്നവരാണെന്നും തരത്തിലുള്ള ധാരണ ശരിയല്ലെന്നും സാനിയ പറഞ്ഞു. നേരത്തെ, ഭീകരാക്രമണത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കാത്തവരെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button