തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണമെന്ന് മന്ത്രി പറഞ്ഞു. വകതിരിവില്ലായ് എവിടെ നിന്നും ഉണ്ടായെന്ന് അറിയാമെന്നും ചന്ദ്രശേഖരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തില്‍ രണ്ടു പോരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചേദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ കര്‍ണാടക പോലീസ് പൂര്‍ണ സഹായം വാഗ്ദാനം നല്കി.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.
Post Your Comments