ചെന്നൈ: നടന്‍ കമല്‍ ഹാസനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുല്‍വാമയിലെ ഭീകരാക്രമണിന് പിറകെ കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിനെതിരെയാണ് കമലിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം (എം.എന്‍.എം) സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പ്രസംഗം. കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്നായിരുന്നു കമലിന്റെ പ്രസ്താവന.
‘എന്തുകൊണ്ടാണ് ഇന്ത്യ കശ്മീരില്‍ ജനഹിത പരിശോധന നടത്താത്തത്. എന്തിനെയാണ് അവര്‍ ഭയക്കുന്നത്. നമ്മള്‍ അവരേക്കാള്‍ മെച്ചമാണെന്ന് തെളിയിക്കണമെങ്കില്‍ ഇന്ത്യ ഇതുപോലെ ചെയ്യരുത്. എന്തുകൊണ്ടാണ് സൈനികര്‍ മരിക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കാവല്‍ക്കാരന്‍ മരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയക്കാര്‍ നന്നായി പെരുമാറിയാല്‍ ഒരു സൈനികനും മരിക്കേണ്ട ആവശ്യമില്ല. അതിര്‍ത്തിയിലെ നിയന്ത്രണരേഖ നിയന്ത്രണവിധേയമായിരിക്കും’ എന്ന് കമല്‍ പറഞ്ഞു.
കശ്മീര്‍ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ നിലപാട് ആവര്‍ത്തിക്കുകയും അവിടെ ജനഹിത പരിശോധന നടത്തണമെന്ന പാകിസ്താന്റെ ആവശ്യം ആവര്‍ത്തിച്ച് തള്ളിക്കളയുകയും ചെയ്ത സാഹചര്യത്തിലാണ് കമലിന്റെ നിലപാട് പുറത്തു വന്നിരിക്കുന്നത്. അതേസമയം താന്‍ മയ്യം എന്ന പ്രസിദ്ധീകരണം നടത്തുന്ന കാലത്ത് അതില്‍ കശ്മീര്‍ വിഷയത്തെക്കുറിച്ച് എഴുതിയിരുന്നെന്നും ഇപ്പോഴത്തെ സാഹചര്യം അന്നേ പ്രവചിച്ചിരുന്നുവെന്നും കമല്‍ പറഞ്ഞു.
Post Your Comments