തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗത്തില്‍ പൊലീസ് ചോദ്യങ്ങളോട് പ്രതികരിച്ച് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രസംഗിച്ചതെന്നും ചിലര്‍ ഫോണിലൂടേയും ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഫോര്‍ട്ട് പൊലീസിന്റെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തില്‍ കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും ഗൂഢാലോചനയാണെന്നും പി.സി ജോര്‍ജ് ആവര്‍ത്തിച്ചു.
വിവാദ പ്രസംഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവുണ്ടോയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യം. എന്നാല്‍, അതൊക്കെ തന്റെ കണ്ടെത്തലോ, വാക്കുകളോ അല്ലെന്നും മതവിദ്വേഷം ലക്ഷ്യമിട്ടിട്ടില്ലെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിക്ക് മുമ്പാകെയായിരുന്നു ഹാജരായത്.
Post Your Comments