ബാര്‍ക്ക: പുതു തൊഴില്‍ സാധ്യതകളുമായി അല്‍ അരെെയ്മി വാല്‍ക്ക് വേ യാഥാര്‍ത്ഥമാകാനായി ഒരുങ്ങുന്നു . അല്‍ റെയ് ദ് ഗ്രൂപ്പിന്‍റെ പുതു പദ്ധതിയാണ് അല്‍ അരെെയ്മി വാല്‍ക്ക് വേ.ഒരു വ്യാപാര സമുച്ചയ പദ്ധതിയാണ് അല്‍ അരെെയ്മി വാല്‍ക്ക് വേ. അല്‍ റെയ് ദ് ഗ്രൂപ്പിന്‍റെ ഈ പുതു പദ്ധതി നടപ്പിലാവുന്നതോടെ ഒമാനില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് ഉടലെടുക്കാന്‍ പോകുന്ന ത്. 1200 ഓളം തൊഴില്‍ സാധ്യതകള്‍ പ്രത്യക്ഷമായും 1800 ല്‍ പരം പരോക്ഷമായും അല്‍ അരെെയ്മി വാല്‍ക്ക് വേ പദ്ധതി പ്രാവര്‍ത്തികമാകുന്നതോട് കൂടി സൃഷ്ടിക്കപ്പെടും.
ഒമാനിലെ ബാര്‍ക്കയില്‍ ശനിയാഴ്ച ഈ പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു. അടുത്ത വര്‍ഷം നവംബര്‍ 2020 തോടെ അല്‍ അരെെയ്മി വാല്‍ക്ക് വേ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ഈ പദ്ധതിയുടെ നിര്‍മ്മാതാക്കാളായ അല്‍ റെയ് ദ് ഗ്രൂപ്പ് അവകാശപ്പെടുന്നത്.
പദ്ധതി പ്രവര്‍ത്തന പദത്തിലെത്തുന്നതോടെ രാജ്യത്തിന്‍റെ സാമ്പത്തിക ഉന്നമനത്തിന് മറ്റൊരു മുതല്‍ക്കുട്ടാകുമെന്നും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ക്ക് ഇത് പാത്രമാകുമെന്നും അല്‍ റെയ് ദ് ഗ്രൂപ്പിന്‍റെ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പറഞ്ഞു.
Post Your Comments