KeralaLatest News

പ്രതികളെ രക്ഷപ്പെടുത്താന്‍ സിപിഎം ശ്രമം : പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഏതറ്റം വരെയും പോകും- ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി : കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലപ്പെട്ട സംഭവത്തില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാലും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്നും അക്രമത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. kasargodഇന്നലെ വൈകുന്നേരമാണ് കാസര്‍ഗോഡ് പെരിയയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ ആണ് മരിച്ചത്. കാറില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. പ്രദേശത്ത് കോണ്‍ഗ്രസ്സ്‌സിപിഎം സംഘര്‍ഷം നില നിന്നിരുന്നു. രാഷ്ട്രീയ കൊലപാതകമെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തി.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം പൈശാചികമാണെന്നും ഇതിന് സിപിഎം മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇനിയെങ്കിലും അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് ആയുധം താഴെ വക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം ആസൂത്രിത കൊലപാതകമാണ് നടത്തിയത്,അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ എത്തിക്കണ- ചെന്നിത്തല പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ച് വിടുകയാണ് സിപിഎമ്മെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button