മസ്കറ്റ്: പലസ്തീനും ഇസ്രയേലിനുമിടയില്‍ സമാധാനം കൊണ്ടുവരുന്നതിന് ഒമാന്‍ സഹായിക്കുമെന്ന് വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ജര്‍മന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിവിധ വിഷയങ്ങളിലെ നിലപാടുകള്‍ മന്ത്രി വ്യക്തമാക്കിയത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങളെ പിന്തുണയ്ക്കും. ഇക്കാര്യത്തില്‍ ഒമാന്റെ നിലപാടുകള്‍ സ്വതന്ത്രവും നിഷ്പക്ഷവുമാണെന്ന് യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം 1967ലെ അതിര്‍ത്തിപ്രകാരം പലസ്തീന് രാഷ്ട്രം നിലനില്‍ക്കുന്നുണ്ടെന്നും ഇസ്രയേലിനെ അംഗീകരിക്കുന്നില്ലെന്നും ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ പറഞ്ഞു. പലസ്തീനില്‍ നിലനില്‍ക്കുന്നത് മതപരമായ സംഘര്‍ഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1967ല്‍ ഇസ്രയേല്‍ യുദ്ധത്തിലൂടെ കയ്യേറിയ കിഴക്കന്‍ ജറൂസലേം, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവകൂടി ഉള്‍കൊള്ളുന്നതാണ് പലസ്തീന് രാഷ്ട്രമെന്ന് ഖാലിദ് മിശ്അല്‍ പ്രഖ്യാപിച്ചു. ഹമാസിന്റെ പോരാട്ടം ജൂതമത വിശ്വാസികള്‍ക്കെതിരല്ലെന്നും അതേസമയം പലസ്തീന് ഭൂമി കയ്യേറി കുടിയേറ്റം നടത്തുന്ന സയണിസ്റ്റുകള്‍ക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments