KeralaLatest News

കാസര്‍കോഡ് കൊലപാതകം ; സിപിഎം മറുപടി പറയണമെന്ന് മുല്ലപ്പള്ളി

കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് പെെശാചികമാണ് ഇതിന് സിപിഎം  മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി ഇനിയെങ്കിലും അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച്‌ ആയുധം താഴെ വക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സിപിഎം ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്നാണ് ചെന്നിത്തല പറഞ്ഞത്. അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ച്‌ വിടുകയാണ് സിപിഎമ്മെന്നും ചെന്നിത്തല ആരോപിച്ചു.

ഇതേസമയം ആരോപണങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറി എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍ നിഷേധിച്ചു. പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് മാസ്റ്റര്‍ പറഞ്ഞത് . സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടെന്ന് തെളി‍‍ഞ്ഞാല്‍ പാ​ര്‍​ട്ടി​യില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button