KeralaLatest NewsNews

സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ ഭിന്നത; വിമർശനങ്ങൾക്ക് മറുപടിയുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളടക്കം ഉയർത്തിയിരിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് എത്തിയിരിക്കുന്നു. എല്ലാ നേതാക്കളും ചേർന്നുണ്ടാക്കിയ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ച മാനദണ്ഡം പാലിക്കണമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും മുല്ലപ്പള്ളി പ്രതികരിക്കുകയുണ്ടായി.

പരാതികൾ പരിഹരിക്കാൻ സംസ്ഥാനതലത്തിൽ കമ്മിറ്റിയെ വച്ചിരുന്നു. തന്റെ ശ്രദ്ധയിൽപ്പെട്ട പരാതികളെല്ലാം പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്വന്തമായി ആരും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വരരുതെന്ന് നേരത്തെ നിർദ്ദേശിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ആർഎംപിയുമായുള്ള നീക്ക് പോക്കിനെക്കുറിച്ച് അറിയില്ല. ഇക്കാര്യം ഡിസിസിയോ യുഡിഎഫ് ജില്ലാ നേതൃത്വമോ തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button