കോട്ടയം : കാസർഗോഡ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് കേരളാ കോണ്‍ഗ്രസ്-എം വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി. ഭീകര സംഘടനകളെപ്പോലെ ചോരയോട് ആര്‍ത്തികാണിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് എതിരായി കേരളം ഒറ്റക്കെട്ടയി രംഗത്തു വരണമെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടേയും നവോത്ഥാനത്തിന്റെയും സംരക്ഷകര്‍ ചമയുന്നവര്‍ തന്നെയാണ് വ്യത്യസ്ത അഭിപ്രായമുള്ളവരെയും വിയോജിക്കുന്നവരെയും നിഷ്കരുണം കൊന്ന് തള്ളുന്നത്. ഈ കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മക്കളെ നഷ്ടപ്പെടുന്ന അമ്മമാരുടെ നിലവിളികള്‍ കേട്ടെങ്കിലും അവര്‍ തയ്യാറാകണം. മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഈ രാഷ്ട്രീയ ഭീകരതയുടെ തായ്വേര് പിഴുതെറിയാന്‍ രംഗത്തിറങ്ങണമെന്നും ഇരട്ടക്കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും ജോസ് കെ.മാണിപറഞ്ഞു.
Post Your Comments