CinemaNewsBollywoodEntertainment

ഷബാന ആസ്മി ‘രാജ്യദ്രോഹി’യെന്ന് കങ്കണ; പ്രതികരണവുമായി ഷബാന

 

കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന താരം ശബാനാ ആസ്മിക്കെതിരേ കടുത്ത വിമര്‍ശനവുമായി കങ്കണ റണാവത്ത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഭര്‍ത്താവും കവിയുമായ ജാവേദ് അക്തറിനൊപ്പം കറാച്ചിയില്‍ മുമ്പ് പങ്കെടുക്കാമെന്ന് ഏറ്റിരുന്ന സാഹിത്യ പരിപാടി ഷബാന ആസ്മി വേണ്ടെന്ന് വെക്കുകയുണ്ടായി. ഈ വിവരം വ്യക്തമാക്കി ഷബാന പോസ്റ്റ് ചെയ്ത ട്വീറ്റാണ് കങ്കണയെ പ്രകോപിപ്പിച്ചത്.

‘ഭാരതത്തിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവരുടെ പരിപാടികളില്‍ ഷബാന ആസ്മിയെപ്പോലുള്ളവര്‍ പങ്കെടുക്കുന്നു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ നിന്നുള്ള സിനിമാപ്രവര്‍ത്തകരെ ഇവിടെ നിരോധിച്ചതിനുശേഷം പാകിസ്താന്‍ എന്തിനാണ് കറാച്ചിയില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. എന്നിട്ടിപ്പോള്‍ അവര്‍ മുഖം രക്ഷിക്കാന്‍ നോക്കുകയാണ്. സിനിമാ രംഗത്ത് മുഴുവന്‍ ഇതുപോലെ ശത്രുക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാജ്യദ്രോഹികളാണ്. നമ്മുടെ ലക്ഷ്യം പാകിസ്താന്‍ നിരോധനമല്ല, അവരുടെ നാശമാണ്- കങ്കണ പറഞ്ഞു.

കങ്കണയുടെ വിമര്‍ശനം കാര്യമായി എടുക്കുന്നില്ലെന്ന് ഷബാന ആസ്മി മറുപടി നല്‍കി. ‘എനിക്ക് നേരെയുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് ഇപ്പോള്‍ ഇവിടെ സ്ഥാനമില്ല. കാരണം രാജ്യം മുഴുവന്‍ പുല്‍വാമ ദുരന്തത്തിന്റെ ഞെട്ടലിലാണ്. ദൈവം അവരെ അനുഗ്രഹിക്കട്ടെ’- ഷബാന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button