ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ പ്രതികരണവുമായി നടൻ കമൽഹാസൻ. ബ്രഹ്മചാരിയെ സ്ത്രീകൾ കാണാൻ പാടില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റെന്താണെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. മുൻപ് ദൈവത്തെ തൊഴുതിരുന്നയാളാണ് താൻ. അയ്യപ്പന്റെ കഥകൾ കേട്ടിട്ടുണ്ട്. വിഷ്ണു സ്ത്രീരൂപത്തിലെത്തിയതാണ് അയ്യപ്പന്റെ അമ്മ. അച്ഛനിലും പാതി സ്ത്രീയുണ്ട്. അപ്പോൾ അയ്യപ്പനെങ്ങനെ സത്രീകളെ മാനിക്കാതിരിക്കും. കൂടുതൽ ഭക്തരെത്തുമ്പോൾ ക്ഷേത്രത്തിനും സർക്കാരിനും ആദായം വർധിക്കില്ലേയെന്നും കമൽഹാസൻ വ്യക്തമാക്കി.
അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി എന്നത് ശരിയാണ് . എന്നാൽ സ്ത്രീകൾ അവിടെ പോകുന്നതിലും തൊഴുന്നതിലും എന്താണ് തെറ്റ്. ബ്രഹ്മചാരി സ്ത്രീകളെ കാണാൻ പാടില്ലേ?
എന്റെ സിനിമ കാണാൻ കൂടുതൽ പേർ വന്നാൽ എനിക്ക് നല്ലതല്ലേ. അങ്ങനെയല്ലേ ദൈവവും വിചാരിക്കേണ്ടത്. ദൈവങ്ങളിലെ താരമാകാനല്ലേ അയ്യപ്പനും ആഗ്രഹിക്കുക. ഇതിനിടയിൽ കയറി ആരാണിതൊക്കെ വേണ്ടെന്ന് പറയാനെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
Post Your Comments