Latest NewsKerala

ഭർത്താവും മക്കളുമൊത്ത് പുതിയ വീട്ടിലേക്ക് പ്രവേശിക്കാൻ കാത്തിരുന്നു; ഒടുവിൽ ഒരു നാടിന് മുഴുവൻ വിങ്ങലായി ജൂണിയ

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയിലെ വെട്ടത്ത് വീട്ടിൽ ജൂണിയയുടെ മരണം ഒരു നാടിന് മുഴുവൻ വിങ്ങലായിരിക്കുകയാണ്. അടുത്തയാഴ്ച ഇച്ചായൻ തിരിച്ചുപോകുന്നതിനു മുൻപേ ഞങ്ങൾക്ക് കേറിത്താമസിക്കാനുള്ളതാ. പണി വേഗം തീർക്കണേ’ എന്നു ഹിന്ദിയിൽ ബംഗാളിപ്പണിക്കാരോട് പറഞ്ഞൊപ്പിച്ച ശേഷമാണ് ഭർത്താവ് സോണിയുമായി ജൂണിയ സ്കൂട്ടറിൽ മടങ്ങിയത്. വീട്ടിൽ നിന്നു വാടക വീട്ടിലേക്ക്ക്കുള്ള വഴിയായിരുന്നു അപകടം. റോഡിൽ തലയടിച്ചുവീണ ജൂണിയയെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവ് സോണിക്കും മക്കളായ നിയ ആൻ സോണിയും(ആറ്) ബോവസ് സോണി (രണ്ടര) എന്നിവർക്കുമൊപ്പം പുതിയ വീട്ടിലേക്കു മാറാനൊരുങ്ങുകയായിരുന്നു ജൂണിയ. ജൂണിയയുടെ മരണം അറിയാതെ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണു സോണി. ചൊവ്വാഴ്ച ഉച്ചയോടെ സംസ്കാരത്തിൽ പങ്കെടുക്കുവാൻ സോണിയെ വീട്ടിലെത്തിക്കും. ഖത്തറിൽ ജോലി ചെയ്യുന്ന സോണി വീട്ടുപണി പൂർത്തിയാക്കാനായി കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button