Latest NewsGulf

അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന് അബുദാബിയില്‍ തുടക്കം

അബുദാബി: അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന് അബുദാബിയില്‍ തുടക്കമായി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രദര്‍ശനം ആരംഭിച്ചത്.

കരയിലും വെള്ളത്തിലും ഒരുപോലെ ഉപയോഗിക്കാവുന്ന അത്യാധുനിക സജ്ജീകരണങ്ങളുള്ള ടാങ്കര്‍ ‘ദി മോണ്‍സ്റ്റര്‍’ യു.എ.ഇ. ഭരണാധികാരികള്‍ നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. പൂര്‍ണമായും സ്വദേശികളുടെ ആശയത്തില്‍ കാലിഡസാണ് ടാങ്കര്‍ നിര്‍മിച്ചിരിക്കുന്നത്. പ്രതിരോധമേഖലയില്‍ പ്രാദേശിക നിര്‍മാണ കമ്പനികളും സ്വദേശി യുവതയും നല്‍കുന്ന സംഭാവനകള്‍ ഏറെ വലുതും പ്രശംസനീയവുമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. ടാങ്കറിന്റെ പ്രത്യേകതകളെക്കുറിച്ച് പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം ഉപദേശകന്‍ ഫാരിസ് മുഹമ്മദ് അല്‍ മാസ്റായി വിശദീകരിച്ചു.
അഞ്ച് ദിവസത്തെ പ്രദര്‍ശനത്തില്‍ പ്രതിരോധ രംഗങ്ങളില്‍നിന്നുള്ള 1310 സ്ഥാപനങ്ങളാണ് ഭാഗമാവുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം അധികമാണ് ഇത്തവണത്തെ പങ്കാളിത്തം. പ്രതിരോധ പ്രദര്‍ശനത്തിന്റെ ആദ്യദിനം ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന പങ്കെടുത്തു. യു.എ.ഇ. സായുധ സേനയുടെ ബാന്‍ഡ് മേളവും വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങളും ആദ്യദിനം നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button