
ലാഗോസ്: ബോക്കോ ഹറാം ഭീകരരുടെ ആക്രമണത്തിൽ പേര് കൊല്ലപ്പെട്ടു. നൈജീരിയയിലെ ബുനി യാഡിലാണ് ആക്രമണം നടന്നത്. സൈനികര്‍ ഉള്‍പ്പെടെ ഒന്‍പത് പേര് കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ബുനി യാഡിലെ സൈനിക ക്യാമ്പിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം.ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണത്തില്‍ തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരരില്‍നിന്നു ആയുധങ്ങളും വെടിക്കോപ്പുകളും ബൈക്കുകളും സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മൈഡുഗുരിയിലുണ്ടായ ചാവേറാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടിരുന്നു.അടുത്തിടെ ബൂണി യാദി പ്രദേശത്തും ആക്രമണം നടന്നിരുന്നു.
Post Your Comments