Latest NewsKerala

ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

കൊച്ചി: മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെതിരെ ഇന്ന് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യും.  ചേംബര്‍ ഓഫ് കൊമേഴ്സും തൃശൂരിലെ മലയാളവേദിയും ഹര്‍ജി സമര്‍പിക്കുന്നത്.

ജനുവരി മൂന്നാം തീയതി ശബരിമല വിഷയത്തില്‍ ശബരിമല കര്‍മ സമിതിയുടെ ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് പ്രകാരം ഏഴുദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കരുതെന്നാണ് ഉത്തരവ്.

കാസര്‍കോട് പെരിയയില്‍ ഞായറാഴ്ച രാത്രി രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡീന്‍ കുര്യക്കോസ് ഹര്‍ത്താലാഹ്വാനം നടത്തിയത്.

ഡീന്‍ കുര്യക്കോസ് കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കുന്നത്.മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ കോടതിയെ സമീപിച്ച കക്ഷികളാണ് ഇവര്‍. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന് മുമ്പിലാണ് കോടതിയലക്ഷ്യഹര്‍ജി നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button