Latest NewsKerala

പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യങ്ങള്‍ യു.ഡി.എഫില്‍ ഇല്ലെന്ന് ബെന്നി ബഹനാന്‍

തിരുവനന്തപുരം: യു.ഡി.എഫില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യങ്ങള്‍ ഇല്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍. യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നാളെത്തന്നെ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ബെന്നി ബഹനാന്‍ പ്രതികരിച്ചു. കേരള കോണ്‍ഗ്രസിലെ ഭിന്നത അവര്‍ക്ക് തന്നെ പരിഹരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ബെന്നി ബഹനാന്‍. അതേസമയം ലോക്‌സഭ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ് ഇന്ന് കേരള കോണ്‍ഗ്രസ് എമ്മുമായും മുസ്ലീംലീഗുമായും ചര്‍ച്ച നടത്തും. ഓരോ സീറ്റ് കൂടുതല്‍ വേണമെന്ന ഇരുപാര്‍ട്ടികളുടേയും ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാനിടയില്ലെന്നാണ് സൂചന. അതേസമയം രണ്ട് സീറ്റ് കിട്ടിയില്ലെങ്കില്‍ ഏക സീറ്റായ കോട്ടയത്ത് അവകാശവാദം ഉന്നയിക്കാനുള്ള പി.ജെ.ജോസഫ് വിഭാഗത്തിന്റ തീരുമാനം കേരളകോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button