![BJP-ACTOR](/wp-content/uploads/2019/02/bjp-actor.jpg)
ന്യൂഡല്‍ഹി•പഴയകാല പ്രശസ്ത ബംഗാളി നടനും തൃണമൂല്‍ കോണ്‍ഗ്രസ് അംഗവുമായ ബിശ്വജിത് ചാറ്റര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നു. 82 കാരനായ ചാറ്റര്‍ജി, ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
പ്രശസ്ത ടോളിവുഡ് നടന് പ്രൊസെഞ്ജിത്ത് ബിശ്വജിത് ചാറ്റര്‍ജിയുടെ പിതാവാണ് ബിശ്വജിത് ചാറ്റര്‍ജി.
1960 കളില്‍ ബീസ് സാല് ബാദ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ചാറ്റര്‍ജി, 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
അടുത്തിടെ മുതിര്‍ന്ന ബംഗാളി നടി മൌഷ്മി ചാറ്റര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
Post Your Comments