കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലുളള കെെകള്‍ സിപിഎമ്മിന്റെതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു .
ഒരു തരത്തിലുളള പ്രകോപനവും ഉണ്ടാകതെയാണ് സിപിഎമ്മിന്റെ ഈ അക്രമമെന്ന് . ചെന്നിത്തല പറഞ്ഞു. ഈ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം വ്യാപക അക്രമം അഴിച്ച് വിടികയാണെന്നും ചെന്നിത്തല ആരോപിച്ചു.
പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments