തൃശൂര്‍: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയമാറ്റം വിഷയമാക്കി രചിച്ച ത്രിപുരയുടെ ചൂണ്ടുവിരല്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് പ്രകാശനം ചെയ്തു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് നടന്ന പൊതു സമ്മേളനത്തിലായിരുന്നു പ്രകാശനം. സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി.
അടുത്ത തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ബിപ്ലബ് പറഞ്ഞു. ത്രിപുരയില്‍ മൂന്ന് വര്‍ഷം കൊണ്ട് പൂജ്യത്തില്‍നിന്നും അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചെങ്കില്‍ കേരളത്തിലും കഴിയും. ഇതിനായി ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ത്രിപുരയുടെ ചരിത്രം, വിഘടനവാദം, രാഷ്ട്രീയം തുടങ്ങിയവ വിശദീകരിക്കുന്ന പുസ്തകം കുരുക്ഷേത്ര പ്രകാശനാണ് പുറത്തിറക്കുന്നത്. ബിജെപിയും സിപിഎമ്മും ആദ്യമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ കാല്‍നൂറ്റാണ്ട് കാലത്തെ ഇടത് ഭരണം അവസാനിച്ചതെങ്ങനെയെന്ന് പുസ്തകം വിവരിക്കുന്നു. ജന്മഭൂമി ദല്‍ഹി സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിത്താണ് രചയിതാവ്.
Post Your Comments