കാസര്‍കോട് : പുല്‍വാമയില്‍ ജവാന്‍മാര്‍ക്ക് നേരെ നടന്ന ആക്രമണം തീവ്രവാദി ആക്രമണമായി കാണണമെന്നും വര്‍ഗ്ഗീയവത്കരിച്ച രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും കേന്ദ്ര സര്‍ക്കാരിനോട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖല കേരള സംരക്ഷണ യാത്ര കാസര്‍കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി അധികാരത്തിലെത്തുക എന്നത് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുള്ള മരണമണി ആകുമെന്നും ഇപ്പോള്‍ തന്നെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ ആപത്തിലെന്നാല്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം കൂടുക എന്ന് കൂടിയാണര്‍ത്ഥമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
ബി ജെ പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ. വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം എന്നതാണ് സംരക്ഷണ യാത്രയുടെ മുദ്രാവാക്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നണിയേയും പ്രവര്‍ത്തകരേയും സജ്ജമാക്കുകയാണ് രണ്ട് മേഖലാജാഥകളിലൂടെ എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജാഥ ഫെബ്രുവരി 14 ന് പൂജപ്പുര മൈതാനിയില്‍ സി പി ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ജാഥ ഉദ്ഘാടനം ചെയ്തത്. ഇരു മേഖലയില്‍ നിന്നും വരുന്ന ജാഥകള്‍ മാര്‍ച്ച് രണ്ടിന് തൃശൂരില്‍ വന്‍ റാലിയോടെ സമാപിക്കും.
Post Your Comments