ഡല്‍ഹി: 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യത്ത് പല സ്ഥലങ്ങളിലും കശ്‍മീർ സ്വദേശികൾക്ക് നേരെ അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു.കശ്മീരിന് പുറത്തുള്ള കശ്മീര്‍ സ്വദേശികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ബന്ധപ്പെടണമെന്ന് കശ്മീര്‍ പോലീസും അറിയിപ്പ് നല്‍കിയിരുന്നു. കശ്മീരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധചെലുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും മന്ത്രാലയം അറിയിപ്പ് നല്‍കി.
കശ്മീരികൾക്ക് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും കേന്ദ്രത്തെ സമീപിച്ചിരുന്നു. ഹരിയാനയിലും ഡെറാഡൂണിലും കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നേരേ വ്യാപക അക്രമമുണ്ടായതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ താമസിച്ചിരുന്ന വീടുകളില്‍നിന്ന് ഇവരെ ഇറക്കിവിടുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments