Latest NewsKerala

പുൽവാമ ആക്രമണം; പാക് ചാരസംഘടന ആസൂത്രണം ചെയ്ത ആക്രമണമെന്ന് എം കെ ഭദ്രകുമാർ

തിരുവനന്തപുരം: പുൽവാമയിൽ നടന്നത് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണെന്ന് ഇന്ത്യയുടെ മുൻ നയതന്ത്രജ്ഞനും വിദേശകാര്യ വിദഗ്ധനുമായ എം കെ ഭദ്രകുമാർ. കരാക്രമണത്തിന്‍റെ സൂത്രധാരനായ ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസർ പാകിസ്ഥാനിലെ പട്ടാള ആശുപത്രിയിൽ ചികിത്സയിലാണ് മസൂദ് അസർ ഇന്നൊരു ബിംബം മാത്രമാണ്. മസൂദ് അസറിന്‍റെ മറവിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആസൂത്രണം ചെയ്ത പദ്ധതിയാണ് പുൽവാമയിൽ നടന്നതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടയായി.

പാകിസ്ഥാന്‍റേത് ഉദ്ദേശ ശുദ്ധിയുള്ള മനോഭാവമല്ല. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യ ഏത് തെളിവുകൾ നിരത്തിയാലും അതൊന്നും നിലനിൽക്കില്ല എന്ന നിലപാടേ പാകിസ്ഥാൻ എടുക്കൂ. ഇപ്പോൾ കിട്ടുന്ന അന്താരാഷ്ട്ര പിന്തുണയും സ്വാധീനവും അനുസരിച്ച് ഇന്ത്യക്ക് മുന്നോട്ടുപോകാനാകില്ല. പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുക ഇന്ത്യയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല, റഷ്യ പാകിസ്ഥാനുമായി നല്ല ബന്ധത്തിന് ശ്രമിക്കുന്നുണ്ട്. ആണവശക്തി, മുസ്ലീം രാജ്യം എന്നീ നിലയിലും അവർക്ക് മേൽക്കൈയ്യും പിന്തുണയും കിട്ടാനിടയുണ്ടെന്നും ഭദ്രകുമാർ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button