ചെങ്ങന്നൂര്‍:കെ.എസ്.ആര്‍.ടി.സി.യുടെ ജനപ്രിയ സര്‍വീസുകളില്‍ ഒന്നായ ചെങ്ങന്നൂര്‍-കൊല്ലം ചെയിന്‍ സര്‍വീസ് അവതാളത്തിലായി. യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസുകള്‍ ജീവനക്കാരുടെ കുറവുമൂലം താളംതെറ്റുകയാണ്. സര്‍വീസുകള്‍ രണ്ട് മണിക്കൂര്‍വരെ വൈകുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു. പതിവ് യാത്രക്കാരെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
ചെങ്ങന്നൂരില്‍നിന്ന് കൊല്ലത്തേക്ക് രാവിലെ 4.30 മുതല്‍ രാത്രി 8.10 വരെ 20 മിനിറ്റ് ഇടവേളകളിലാണു സര്‍വീസ് നടത്തുന്നത്. ജീവനക്കാരുടെ കുറവാണ് ഷെഡ്യൂള്‍ വൈകാന്‍ ഇടയാക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു. 66 എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചുവിട്ട ചെങ്ങന്നൂര്‍ ഡിപ്പോയില്‍ പകരം 19 പേര്‍ മാത്രമേ എത്തിയിട്ടുള്ളൂ. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചുമുടക്കമില്ലാതെ സര്‍വീസ് നടത്തണമെന്ന ആവശ്യം ശക്തമാണ്.
2015-ല്‍ കോടതി വിധിയിലൂടെ തുടങ്ങിയ കൊല്ലം ചെയിന്‍ സര്‍വീസുകള്‍ ചുരുങ്ങിയ നാളുകള്‍കൊണ്ടു നേട്ടം കൊയ്തവയാണ്. ലിമിറ്റഡ് സ്റ്റോപ്പ് ആയതിനാല്‍ ചെങ്ങന്നൂരില്‍നിന്ന് കൊല്ലത്തേക്ക് രണ്ടുമണിക്കൂര്‍ മാത്രമേ യാത്രാസമയം വേണ്ടി വരുന്നുള്ളൂ എന്നതും യാത്രക്കാരെ ആകര്‍ഷിച്ചു. കളക്ഷനിലും വന്‍വര്‍ധനയുണ്ടായി. ലാഭകരമായി സര്‍വീസ് നടത്തുന്നതിനിടെയാണു സര്‍വീസുമുടക്കം പതിവായത്.
Post Your Comments