![](/wp-content/uploads/2021/01/ksrtc.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുറവാകാത്ത സ്ഥിതിയ്ക്ക് കെ.എസ്.ആര്‍.ടി.സി ഉടന്‍ സര്‍വീസ് നടത്തരുതെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിയ്ക്കും കെ.എസ്.ആര്‍.ടി.സി സിഎംഡിക്കും കത്തയച്ചു.
രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയാത്ത സാഹചര്യത്തല്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ദീര്‍ഘദൂര റൂട്ടുകളില്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്നായിരുന്നു കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നത്. ആരോഗ്യവകുപ്പ് എതിര്‍പ്പ് അറിയിച്ചതിനാല്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments