KeralaLatest News

ഇപ്പോഴും  കഴിയുന്നത് ഷെഡ്ഡുകളിലും ബന്ധുവീടുകളിലും;  ആലപ്പുഴയിലെ പ്രളയബാധിതര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ആലപ്പുഴ:  പ്രളയമുണ്ടായി ആറ് മാസങ്ങള്‍ കഴിഞ്ഞിട്ടും നാശനഷ്ടം സംഭവിച്ചവരെ പുനരധിവാസിപ്പിക്കാത്ത വീഴ്ചക്കെതിരെ ആലപ്പുഴയിലെ കൈനകരിയിലെ പ്രളയ ദുരിത ബാധിതര്‍ അനിശ്ചിതകാല സമരത്തിലേക്ക് . വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടും ദുരിതാശ്വാസബാധിതരുടെ പട്ടികയില്‍ ഇടം നേടാത്തവരാണ് സമരത്തിലേക്ക് നീങ്ങുന്നത്. ആലപ്പുഴ കലക്‌ട്രേറ്റിനുമുന്നില്‍ കൈനകരി പഞ്ചായത്തംഗം ബി.കെ.വിനോദിന്‍റെ നേതൃത്വത്തില്‍ നാളെ രാവിലെ പത്തിന് സമരം ആരംഭിക്കും.

പ്രളയത്തില്‍ പൂര്‍ണ്ണമായും വീടുകള്‍ തകര്‍ന്നിട്ടും ദുരിതാശ്വാസബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ആലപ്പുഴയിലുണ്ട്. ഇവരെ ദുരിതാശ്വാസത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ആലപ്പുഴ ജില്ലാ ഭരണ കൂടത്തിന് ഗുരുതര വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടനാട്ടിലെ പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളില്‍ മാത്രം ഇപ്പോഴും ഷെഡ്ഡുകളിലും ബന്ധുവീടുകളിലും കഴിയുന്നത് നൂറിലേറെ കുടുംബങ്ങളാണ്. അടിയന്തര പ്രാധാന്യത്തോടെ ധനസഹായം നല്‍കാന്‍ പ്രളയം കഴിഞ്ഞ് ആറുമാസമായിട്ടും ജില്ലാ ഭരണകൂടത്തിനും പ‍ഞ്ചായത്തുകള്‍ക്കും കഴിഞ്ഞിട്ടില്ലായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button