ലണ്ടൻ : പ്രമുഖ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോര്‍ഡ് ബ്രിട്ടനിലെ കാർ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കമ്പനി ബ്രിട്ടനില്‍ ഉത്പാദനം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചതെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിലെ ബ്രെക്സിറ്റ് നടപടികളെ തുടർന്നാണ് തീരുമാനം. കരാറില്ലാത്ത ബ്രെക്സിറ്റ് ദുരന്തമായിരിക്കുമെന്നും അത്തരമൊരു സാഹചര്യത്തില്‍ യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായിരിക്കുമെന്നും കമ്പനി വിലയിരുത്തുന്നു.
Post Your Comments