തൃശ്ശൂര്‍ : ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്വാഭാവിക വളര്‍ച്ചയെ സഹായിക്കുന്ന നയപരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നു കൃഷി വകുപ്പ് മന്ത്രി അഡ്വ വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇത്തരം കുട്ടികള്‍ക്ക് അവസരങ്ങള്‍ നല്‍കുവാന്‍ സമൂഹത്തിനു ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം സംസ്ഥാന തല ബഡ്‌സ് കലോത്സവത്തിന്റെ സമാപന ഉദ്‌ഘാടനം വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ക്യാമ്പസ്സില്‍ സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഡ്‌സ് കലോത്സവം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 33 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തിയ എറണാകുളത്തിനും 21 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്തിനും 30 പോയന്റോടെ മൂന്നാം സ്ഥാനത്തെത്തിയ ഇടുക്കിക്കും ഉള്ള ട്രോഫികള്‍ അദ്ദേഹം വിതരണം ചെയ്‌തു.
അഡ്വ കെ രാജന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ്, കേരള കാര്‍ഷിക സര്‍വകലാശാല റെജിസ്‌ട്രര്‍ ഡോ പിഎസ് ഗീതകുട്ടി, എന്‍ഐപിഎംആര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി ചന്ദ്രബാബു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജി എസ് അമൃത, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു
Post Your Comments