Latest NewsInternational

എര്‍ബസിന്‍റെ വിമാനമായ ഡബിള്‍ ഡെക്കര്‍ ജെറ്റിന്‍റെ ഉത്പാദനം നിര്‍ത്തുന്നതായി കമ്പനി

ലണ്ടന്‍: എര്‍ബസിന്റെ പ്രധാന വിമാനങ്ങളിലൊന്നായ എ380 ഡബിള്‍ ഡെക്കര്‍  ജെറ്റിന്‍റെ പുതിയൊരു വിമാനം ഇനി ആകാശലക്ഷ്യത്തിനായില്ല. വിമാനത്തിന്‍റെ ഉല്‍പ്പാദനം നിര്‍ത്തുന്നതായി അധികൃതര്‍ അറിയിച്ചു. വിറ്റു പോകാന്‍ ഏറെ ബുദ്ധിമുട്ടായതിനാലാണ് വിഷമകകരമായ ഈ തീരുമാനമെടുത്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഡബിള്‍ ഡെക്കര്‍ ജെറ്റിന്റെ പ്രധാന ഉപയോക്താക്കളിലൊന്നായിരുന്ന എമിറേറ്റ്സ് ഇവയുടെ ഉപയോഗം 25 ശതമാനമായി കുറച്ചിരുന്നു. ബ്രിട്ടനിലെ 200 തൊഴിലവസരങ്ങള്‍ ഇതുവഴി ഇല്ലാതാകും. മൂന്നു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളിലായി 3500 പേരുടെ ജോലിയെയും ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

2021 ഓടെ ഘട്ടം ഘട്ടമായി ഉത്പാദനം നിര്‍ത്താനാണ് തീരുമാനം. യുഎസ് സ്ഥാപനമായ ബോയിങ്ങിനു വെല്ലുവിളിയായി ബ്രിട്ടീഷ് സ്ഥാപനമായ എയര്‍ബസ് 12 വര്‍ഷം മുന്‍പ് ആകാശത്തെത്തിച്ച മോഡലാണ് എ380. എന്നാല്‍, ഈ കൂറ്റന്‍ വിമാനത്തിന് എന്നും ആവശ്യക്കാര്‍ കുറവായിരുന്നതിനാല്‍ ഇതൊരിക്കലും ലാഭമായില്ല. ചെറു വിമാനങ്ങള്‍ക്കായിരുന്നു എന്നും ഡിമാന്‍ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button