രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വമ്പൻ കരാറിൽ ഒപ്പുവെച്ചു. റിപ്പോർട്ടുകൾ പ്രകാരം, 500 പുതിയ വിമാനങ്ങൾ വാങ്ങുന്ന കരാറിലാണ് ഇൻഡിഗോ ഏർപ്പെട്ടത്. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് വാങ്ങുക. വ്യോമയാന മേഖലയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒറ്റത്തവണയായി ഇത്രയും വിമാനങ്ങൾ വാങ്ങുന്നത്. ഫ്രഞ്ച് വിമാനക്കമ്പനിയായ എയർബസുമായാണ് കരാറിൽ ഏർപ്പെട്ടത്.
അടുത്ത പത്ത് വർഷത്തിനകം 700-ലധികം വിമാനങ്ങൾ സ്വന്തമാക്കുക എന്നതാണ് ഇൻഡിഗോയുടെ ലക്ഷ്യം. 2030 നും 2035 നും ഇടയിലാണ് എ320 വിമാനങ്ങൾ ലഭിക്കുക. നിലവിൽ, 300 വിമാനങ്ങളാണ് ഇൻഡിഗോയ്ക്ക് ഉള്ളത്. 480 എണ്ണത്തിന് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും, അവ ഏഴ് വർഷത്തിനുള്ളിലാണ് ലഭിക്കുക. ഇന്ത്യൻ ആഭ്യന്തര വിപണിയിൽ 61 ശതമാനത്തിലധികം വിപണി വിഹിതമുള്ള ഇൻഡിഗോ, എയർബസിൽ നിന്നും ഇതുവരെ 1,330 വിമാനങ്ങളാണ് വാങ്ങിയിട്ടുളളത്. കഴിഞ്ഞ ഫെബ്രുവരിയിൽ എയർഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ എയർബസുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഡിഗോയുടെ നീക്കവും.
Also Read: 2740 മയക്കുമരുന്ന് കേസുകൾ, പിടിച്ചെടുത്തത് 14.66 കോടിയുടെ മയക്കുമരുന്ന്: കർശന നടപടികളുമായി എക്സൈസ്
Post Your Comments