ഹയില്‍ സിറ്റി : ദെെവത്തിന്‍റെ തട്ടമിട്ട മാലാഖമാര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം. വഴിയില്‍ അപകടത്തില്‍ പരിക്കേറ്റ് അത്യാസന്ന നിലയിലായിരുന്ന ആള്‍ക്ക് പ്രാഥമിക ശ്രുശ്രൂഷ നല്‍കി ജിവിതത്തിലേക്ക് തിരികെ കെെപിടിച്ച് കയറ്റിയതിനാണ് സോഷ്യല്‍ മീഡിയയില്‍ ഈ വലിയ മനസിന്‍റെ ഉടമകളായ നേഴ്സുമാര്‍ അഭിനന്ദനങ്ങളാല്‍ വീര്‍പ്പ് മുട്ടിക്കുന്നത്. സൗദിയിലെ ഹയില്‍ സിറ്റിയിലാണ് അപകടം നടന്നത്.
ആ സമയത്ത് അത് വഴി കാറില്‍ കടന്ന് പോകുകയായിരുന്നു ഈ രണ്ട് നേഴ്സുമാര്‍ . സംഭവം ശ്രദ്ധയില്‍ പെട്ട ഇരുവരും കാര്‍ നിര്‍ത്തുകയും ഉടന്‍ പുറത്തിറങ്ങി പ്രഥാമിക ശ്രുശ്രൂഷ നല്‍കി. പരിക്കേറ്റ വ്യക്തി അപകടത്തിന്‍റെ ആഘാതത്തില്‍ തന്‍റെ നാക്ക് സ്വയം കടിക്കാനും മറ്റും ശ്രമം നടത്തി. എന്ാല്‍ നേഴ്സുമാര്‍ ഈ ശ്രമം തടസപ്പെടുത്തുകയും അപകടത്തില്‍ പെട്ട ആള്‍ക്ക് സുഗമമായി ശ്വാസനം നടത്തുന്നതിനുളള രീതിയില്‍ അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ആംബുലന്‍സ് എത്തുന്നത് വരെ അവര്‍ മറ്റുളളവരോടൊപ്പം അപകടത്തില്‍ പെട്ടയാളെ ശ്രുശ്രൂഷിച്ചു.
അപകടത്തില്‍ പെട്ട ആള്‍ ഇപ്പോള്‍ രക്ഷപ്പെട്ട് കാലിദ് ആശുപത്രിയില്‍ സുഗമായി ഇരിക്കുന്നു. ഈ നിമിഷങ്ങള്‍ പകര്‍ത്തിയ ഒരു വഴിപോക്കനാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. വീഡിയോ കണ്ട എല്ലാവരും നേഴ്സുമാരുടെ പ്രവൃത്തിയെ അഭിനന്ദിച്ചു. എല്ലാവരും പറയുന്നത് ട തട്ടമിട്ട ദെെവത്തിന്‍റെ മാലാഖമാരെ അളളാഹ് നിങ്ങളെ അനുഗ്രഹിക്കുമെന്നാണ്.
| فيديو إنساني ، بطولي ، مشرّف |
"وفاء العنزي ومريم الشمري"
ممرضتان سعوديتان تنقذان "مواطن" بلع لسانه أثر حادث مروري صادفهم بالطريق.شكراً بحجم السماء لبنات الوطن ???? pic.twitter.com/bPUZx79Dva
— عبدالله البندر (@a_albander) February 15, 2019
Post Your Comments