ഡൽഹി : കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ പതിനൊന്നിന് പാര്‍ലമെന്റിന്റെ ലൈബ്രറി ഹാളിലാണ് യോഗം ചേരുന്നത്.രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികളും തുടർ നടപടികളും സർവകകക്ഷി യോഗം ചർച്ച ചെയ്യും.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷ കാര്യ സമിതിയാണ് സർവകക്ഷി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് ഉൾപ്പെടെ മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. സർക്കാരിനും സൈന്യത്തിനും മുഴുവൻ പിന്തുണയും നൽകുകയാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Post Your Comments