രേഖകളൊന്നും ആവശ്യപ്പെടാതെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എച്ച് ഗുരുവിന്റെ കുടുംബത്തിന് ഇൻഷുറൻസ് തുക മുഴുവനും നൽകി എൽഐസി. ഗുരുവിന്റെ മരണം സംഭവിച്ച് 48 മണിക്കൂറിനകം ആയിരുന്നു മാണ്ഡ്യയിലുള്ള ബ്രാഞ്ച് 3,82,199 രൂപ നോമിനിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. മരണ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ചോദിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും ഈ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ വൻ അംഗീകാരമാണ് ലഭിക്കുന്നത്. കുടുംബത്തിലെ ഏക വരുമാനക്കാരനായിരുന്ന ഗുരുവിന്റെ വിവാഹം ആറ് മാസങ്ങൾക്ക് മുൻപാണ് നടന്നത്.
Post Your Comments