KeralaLatest News

എന്‍.എസ്.എസുമായി സഹകരിക്കാന്‍ തയ്യാറെന്ന് കോടിയേരി

തിരുവനന്തപുരം: എന്‍.എസ്.എസുമായി സഹകരിക്കാന്‍ തയ്യാറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമുദായിക സംഘടനകളൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശത്രുക്കളല്ലെന്നും എന്‍.എസ്.എസുമായുള്‍പ്പെടെ സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് തെക്കന്‍ മേഖലാ ജനസംരക്ഷണയാത്രയുടെ പര്യടനത്തിനിടെ സി.പി.എം ജില്ലാകമ്മിറ്റി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. എന്‍.എസ്.എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണ്. നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കും. അത് അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളൂ. ശത്രുതാപരമായി കാണില്ല.

നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നിന്നിട്ടുള്ളവരാണ് സമുദായസംഘടനകള്‍. അത്തരം ശ്രമങ്ങള്‍ക്കൊപ്പം എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിന്നിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗത്തിന്റെയും കെ.പി.എം.എസിന്റെയും നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്. എസ്.എന്‍.ഡി.പി യോഗത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പ്രവര്‍ത്തിച്ച കാലം പോലുമുണ്ട്. സി.എച്ച്‌. കണാരനും ടി.കെ. രാമകൃഷ്ണനുമൊക്കെ അത്തരത്തിലുള്ളവരാണെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button