ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ജീവചരിത്രം സിനിമയാകുന്നു. കങ്കണതന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഹുബലിയുടെ തിരക്കഥാകൃത്തും പ്രശസ്ത സംവിധായകന്‍ രാജമൗലിയുടെ അച്ഛനുമായ ജി വി രാജേന്ദ്രപ്രസാദാണ് തിരക്കഥ. ‘സിനിമയുമായി ബന്ധമില്ലാതെ ഒരു കുടുംബത്തില്‍നിന്നാണ് ഞാന്‍ വന്നത്. വിജയങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയ ഒരു പെണ്‍കുട്ടിയുടെ കഥയായിരിക്കും അത്. എനിക്ക് ഗോഡ് ഫാദറില്ല.
എന്റെ ജീവിതത്തിന്റെ പച്ചയായ അവതരണമായിരിക്കും ചിത്രം’– കങ്കണ പറഞ്ഞു. വിവാദങ്ങള്‍ സൃഷ്ടിക്കാനല്ല തന്റെ ചിത്രമെന്നും കങ്കണ പറഞ്ഞു. കങ്കണ ആദ്യമായി സംവിധാനം ചെയ്ത ‘മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി കുറച്ച് ദിവസംമുമ്പ് പുറത്തിറങ്ങിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് തിയറ്ററുകളില്‍നിന്ന് ലഭിച്ചത്.
കങ്കണ തന്നെയാണ് മണികര്‍ണികയിലെ നായികയായി അഭിനയിച്ചത്. ചിത്രം ആദ്യം സംവിധാനം ചെയ്ത സംവിധായകന്‍ കങ്കണയോടുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് പിന്മാറിയപ്പോഴാണ് അവര്‍ സംവിധാനം ഏറ്റെടുത്തത്. മണികര്‍ണിക ഇറങ്ങിയ സമയത്ത് തനിക്ക് ആരും പിന്തുണ നല്‍കിയില്ലെന്ന കങ്കണയുടെ പ്രസ്താവന വലിയ വിവാദവുമായിരുന്നു. രാജ്യംമുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു സിനിമയെ സംബന്ധിച്ച് ബോളിവുഡ് മൗനം പാലിച്ചുവെന്നും അവര്‍ ആരോപിച്ചു.
Post Your Comments