Latest NewsInternational

പാകിസ്ഥാനെതിരെ ഇറാൻ രംഗത്ത്

ടെഹ്റാന്‍: തെക്കുകിഴക്കന്‍ ഇറാനില്‍ ബുധനാഴ്ച നടന്ന ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇറാൻ രംഗത്ത്. ആക്രമണത്തിന് പിന്നിലുള്ള ചാവേര്‍ സംഘത്തെ പാകിസ്ഥാൻ സംരക്ഷിക്കുന്നതായും നടപടിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കി. ആക്രമണത്തില്‍ മരിച്ച 27 റെവല്യൂഷണറി ഗാര്‍ഡ്സിന്‍റെ സംസ്കാര ചടങ്ങിനിടെ കമാന്‍ഡര്‍ മേജര്‍ മൊഹമ്മദ് അലി ജഫാരി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക് ഗവണ്‍മെന്‍റ് ചാവേറുകള്‍ക്ക് സംരക്ഷണമൊരുക്കുകയാണ്. അവര്‍ ആന്‍റി റെവല്യൂഷണറികള്‍ മാത്രമല്ല ആന്‍റി ഇസ്ലാമും കൂടിയാണ്. സഹായവും പിന്തുണയും നൽകുന്നത് പാകിസ്ഥാൻ സുരക്ഷാസേനയാണ്. അവരെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കില്‍ പാകിസ്ഥാന്‍ അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും ജാഫരി കൂട്ടിച്ചേർത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ചാവേര്‍ ആക്രമണത്തില്‍ 27 റവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടത്. ഗാര്‍ഡുകള്‍ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button