കൊച്ചി: കാൽ നൂറ്റാണ്ടിനു ശേഷം ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ രാഷ്ട്രീയമാറ്റം വിഷയമാക്കി രചിച്ച ത്രിപുരയുടെ ചൂണ്ടുവിരല്‍ ശനിയാഴ്ച മുഖ്യമന്ത്രി ബിപ്ലബ് ദേബ് പ്രകാശനം ചെയ്യും. ജന്മഭൂമി ഡല്‍ഹി സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിത്താണ് രചയിതാവ്. ത്രിപുരയുടെ ചരിത്രം, വിഘടനവാദം, രാഷ്ട്രീയം തുടങ്ങിയവ വിശദീകരിക്കുന്ന പുസ്തകം കുരുക്ഷേത്ര പ്രകാശനാണ് പുറത്തിറക്കുന്നത്.
ത്രിപുരയുടെ ഓരോ മുക്കും മൂലയും ലേഖകൻ സന്ദർശിച്ചു നേരിട്ട് മനസ്സിലാക്കിയ പലതും ബുക്കിൽ ഉണ്ട്. അടിസ്ഥാന ജനതയ്ക്ക് യാതൊരു വിധ സുരക്ഷയും ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല ത്രിപുരയിൽ എന്ന് വ്യക്തമാക്കുന്ന പല സംഭവങ്ങളും ഈ ബുക്കിൽ ഉണ്ട്. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ചിന് തൃശൂര്‍ ചാവക്കാട് നടക്കുന്ന പൊതു സമ്മേളനത്തിലാണ് പ്രകാശനം.
Post Your Comments