ഡെറാഡൂണ്‍: പുല്‍വാമയിലെ ചാവേറാക്രമണത്തില്‍ മോശം ഫേസ്ബുക്ക് കമന്റിട്ട രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. രണ്ട് സ്വകാര്യ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയാണ് സ്ഥാപനങ്ങള്‍ നടപടി സ്വീകരിച്ചത്. ഡെറാഡൂണിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്യുകയും മറ്റൊരു കോളജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ പുറത്താക്കുകയും ചെയ്തു. “പബ്ജി ഗെയിം ഇന്ന് യഥാര്‍ത്ഥ്യമായി” എന്നായിരുന്നു ഇതിലൊരു വിദ്യാർത്ഥി പോസ്റ്റിട്ടത്. ഇത് മോശം കമന്റാണെന്നും മാപ്പ് പറയണമെന്നും മറ്റൊരു വിദ്യാർത്ഥി ആവശ്യപ്പെട്ടെങ്കിലും ഇയാൾ ചെവികൊണ്ടില്ല.
അതേസമയം, “Happy Valentine’s Day to 42 CRPF d***” എന്ന മോശം കമന്റിട്ടതിനാണ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് പുറത്താക്കിയത്. നാട്ടില്‍ അവധിയാഘോഷിക്കവേയാണ് വിദ്യാര്‍ഥി കമന്റിട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കോളജ് അധികൃതര്‍ പുറത്താക്കല്‍ നടപടി സ്വീകരിച്ചു.
Post Your Comments