ന്യൂഡല്‍ഹി: ഭീകരരുടെ ചെയ്തികള്‍ക്കെതിരെ രോഷം പൂണ്ട് പ്രധാനമന്ത്രി. ഇത് ക്ഷമിക്കാവുന്നതിലും അപ്പുറമെന്നും ഇനി ഈ കാര്യത്തില്‍ ഒന്നെങ്കില്‍ ഞാന്‍ അല്ലെങ്കില്‍ ഭീകരര്‍ ഇതിലൊരാളെ ഇനി ജീവിച്ചിരിക്കൂ.രണ്ടും കല്‍പിച്ചാണ് ഞാന്‍. പ്രധാന മന്ത്രി കസേര ഇല്ലെങ്കിലും ശരി. ഭീകരരെ തുടച്ചു നീക്കാന്‍ താന്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്നും അതിനായി തന്‍റെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഗുജറാത്തിലെ പത്താനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുളള പാക്കിസ്ഥാന്‍റെ പ്രത്യാക്രമണത്തെ ചെറുത്ത അഭിനന്ദനെയും പ്രധാനമന്ത്രി തന്‍റെ വാക്കുകളില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. അഭിനന്ദന്‍ പാക്കിന്‍റെ പിടിയിലായതിന് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നതായും ഞങ്ങളുടെ സെെനികന് എന്തങ്കിലും സംഭവിച്ചാല്‍ നിങ്ങളെ വെറുതെ വിടില്ലെന്നും പാകിസ്ഥാന് കൃത്യമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നതായി ്അദ്ദേഹം പറഞ്ഞു.
എന്നാല്‍ രണ്ടാം ദിവസം ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മോദി 12 മിസൈലുകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ ആക്രമിച്ചേക്കും എന്ന് പാകിസ്ഥാനോട് പറഞ്ഞതോടെ. രണ്ടാം ദിവസം പെലറ്റിനെ വിട്ടു തരാമെന്ന് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് അമേരിക്ക പറഞ്ഞതാണെന്നും തനിക്കിതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും സമയമാകുമ്ബോള്‍ എല്ലാം വിശദമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments